സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാം. ബെവ്കോ ഔട്ട്ലെറ്റുകളില് ഓണ്‍ലൈന്‍ ആയി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആരംഭിക്കുകയാണ്. തിരുവന്തപുരത്തും കോഴിക്കോടുമായി രണ്ട് ഔട്ട്ലെറ്റുകളില് ആണ് പരീക്ഷണം നടത്തുന്നത്. മദ്യ വില്പനശാലകളിലെ തിരക്കും കോവിഡ് വ്യാപിക്കുന്ന സാഹചര്യവും കണക്കിലെടുത്തുക്കൊണ്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്ശനമുന്നയിക്കുകയുണ്ടായി.
മദ്യം മാന്യമായ രീതിയിൽ വാങ്ങുവാനുള്ള സൗകര്യമാണ് ഒരുക്കേണ്ടതെന്ന് കോടതി നിർദേശിച്ചു. മാത്രമല്ല, ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടണമെന്നും കോടതി പറഞ്ഞു. ഓണത്തിനോടനുബന്ധിച്ച് തിരക്ക് ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച മുതല്‍ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക