മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചെന്ന പേരിൽ സംവിധായകൻ പാ രഞ്ജിത്തിന് നോട്ടീസ്. ‘സാര്‍പ്പട്ട പരമ്പര’ എന്ന ചിത്രത്തില്‍ എംജി രാമചന്ദ്രനെ മോശമായാണ് ചിത്രീകരിച്ചത് എന്ന പരാതിയിന്മേലാണ് പാ രഞ്ജിത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകമാണ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഗുസ്തിയുമായി എംജിആര്‍ക്ക് ബന്ധമില്ല എന്ന നിലയിലാണ് ചിത്രം പറയുന്നത്. ഡിഎംകെയെ ഉയര്‍ത്തിക്കാട്ടുന്നു. മദ്യനിരോധനം കൊണ്ടുവന്നയാളാണ് എംജിആര്‍. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി എംജിആറിനെ സിനിമയിൽ കാണിക്കുന്നു എന്ന ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
സിനിമയിലെ വിവിധ ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. ഡിഎംകെയുടെ പ്രചാരണമെന്ന നിലയിലാണ് സാര്‍പ്പട്ട പരമ്പര ചിത്രീകരിച്ചിരിക്കുന്നതെന്നും എഐഎഡിഎംകെ ആരോപിക്കുന്നു. ചെന്നൈയിലെ ബോക്സിംഗ് സംഘങ്ങളുടെ പകയും, ദ്രാവിഡ രാഷ്ട്രീയവും ഉൾപ്പെടെ അടിയന്തരാവസ്ഥ കാലത്തിന്റെ പാശ്ചത്തലത്തിലാണ് സാര്‍പ്പട്ട പരമ്പര പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക