ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് എംപി ശശി തരൂരിനെ ഡൽഹി കോടതി ഇന്ന് കുറ്റവിമുക്തനാക്കി. ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്.
തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വ്യക്തമാക്കി.
2014 ജനുവരി 17 ന് രാത്രിയാണ് സുനന്ദ പുഷ്കറിനെ ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റങ്ങളാണ് ഡൽഹി പോലീസ് ചുമത്തിയിരിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക