ടി20 ലോകകപ്പ് മത്സരങ്ങൾ ഈ വർഷം ഒക്ടോബറിൽ നടക്കും. ഒക്ടോബര്‍ 17 നാണ് യോഗ്യതാ മത്സരങ്ങൾക്ക് തുടക്കമാവുക. നവംബർ പതിനാല് വരെ മത്സരങ്ങൾ നീണ്ടു നിൽക്കും. യോഗ്യത മത്സരങ്ങള്‍ ഒക്ടോബര്‍ 17നും സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 നും ആരംഭിക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലായിരിക്കും ആദ്യ മത്സരം നടക്കുക. അതേസമയം, മത്സരത്തിലെ ചിരകാല വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒക്ടോബർ 24 നായിരിക്കും ഏറ്റുമുട്ടുക.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28 ന് അയോധ്യ സന്ദര്‍ശനം നടത്തും
ഒക്ടോബർ 24 ന് ദുബായിൽ വച്ചായിരിക്കും മത്സരം നടക്കുക. പാകിസ്താനുമായുള്ള മത്സരശേഷം ഇന്ത്യ ന്യൂസലൻഡുമായി ഏറ്റുമുട്ടും. തുടർന്ന് ഒക്ടോബര്‍ 31 ന് കിവീസുമായും നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യ മത്സരിക്കും. നവംബര്‍ എട്ടിന് യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന മറ്റൊരു ടീമുമായിട്ടായിരിക്കും സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അവസാനത്തെ മല്‍സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക