ഈ മാസം 28 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദർശനം നടത്താനൊരുങ്ങുന്നു. ഈ മാസം തന്നെ പതിനെട്ടാം തീയതി പ്രത്യേക ട്രെയിനിൽ രാഷ്ട്രപതി അയോധ്യയിലെത്തുമെന്നാണ് വിവരം. അയോധ്യ രാമക്ഷേത്ര നഗരിയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയെന്ന അംഗീകാരം ഇതോടെ രാംനാഥ് കോവിന്ദിന്റെ പേരിലാകും. ഡല്‍ഹിയില്‍ നിന്ന് ലക്ക്നൗവിലെത്തി അവിടെ നിന്നാണ് അദ്ദേഹം അയോധ്യയിലെത്തുക.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയെന്നോണം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അഷുതോഷ് ഗംഗല്‍ നിര്‍മാണ പ്രവൃത്തികള്‍ പരിശോധിക്കുവാനായും എത്തിയിട്ടുണ്ട്. സ്റ്റേഷന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രത്യേക ഉദ്യോഗസ്ഥന് നാലു മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ചു. സുരക്ഷാ സാഹചര്യങ്ങളും വിലയിരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക