അബുദാബി:ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്.
അധിക്യതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. വിലക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് യു എ ഇലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക