താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് രാജ്യം നിന്നും വിടാൻ വിമാനത്തിന്റെ ചിറകിൽ കയറിയ രണ്ടുപേർ പറന്നുയർന്ന് മരണത്തിലേക്ക് വീണ അഫ്ഗാനികളെ പരിഹസിക്കുന്ന ടീ ഷർട്ട് വിൽപ്പനയക്ക്.
‘കാബൂൾ സ്കൈഡൈവിങ് ക്ലബ് ഷർട്ട്’ എന്ന പേരിലാണ് ടി ഷർട്ടുകൾ ഓൺലൈൻ വസ്ത്ര സ്റ്റോറുകളിൽ വിൽപ്പനയ്ക്ക് വെച്ചത്. Tee 4 Sport, TShirt At Low Price.com എന്നി പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലെല്ലാം ടി ഷർട്ട് പ്രത്യക്ഷപ്പെട്ടു.
അഫ്ഗാൻ ജനതയുടെ നിസ്സഹായവസ്ഥയെ പരിഹസിച്ച് ചിത്രീകരിച്ച ടി-ഷർട്ടുകളുടെ വിൽപനയ്ക്കെതിരെ ഇതിനോടകം നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു.
https://twitter.com/bg01shan/status/1428218889154928647?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1428218889154928647%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.southlive.in%2Fnewsroom%2Fworld%2F39-kabul-skydiving-club-shirt-39-t-shirt-sales-mocking-even-death-harsh-criticism
പ്രതികരിക്കാൻ ഇവിടെ എഴുതുക