ഭൂരിഭാഗം സ്ത്രീകളിലും ഉണ്ടാകുന്ന ഒന്നാണ് ആര്‍ത്തവകാല അസ്വസ്ഥതകള്‍. ചിലര്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം നേരത്തെ വരുന്നതും വൈകി വരുന്നതും കൂടുതല്‍ നാൾ നിൽക്കുന്നതും , ആര്‍ത്തവ സമയത്തെ വേദനകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവ കൃത്യമാക്കാന്‍ മരുന്നുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് ചില ഭക്ഷണങ്ങള്‍. ആ സമയത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ആര്‍ത്തവകാല അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഏറെ മികച്ചതാണ്. ആര്‍ത്തവകാല ക്രമക്കേടുകള്‍ക്കും ഇതേറെ ഗുണം നല്‍കും. അവ ഏതെല്ലാമെന്ന് അറിയാം.
പെരുംജീരകം
പെരുംജീരകം ആര്‍ത്തവ ദിനങ്ങളില്‍ ഉണ്ടാകുന്ന വേദനകളെ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ പെരുംജീരകം രാത്രി മുഴുവനും കുതിര്‍ത്തി ഇട്ടുവയ്ക്കുക. രാവിലെ എഴുന്നേറ്റയുടനെ ഇത് കുടിക്കുക. നിങ്ങളുടെ ആര്‍ത്തവം യഥാക്രമമായി തീരുന്നത് വരെ ഈ പ്രതിവിധി ആവര്‍ത്തിക്കുക.
ഇഞ്ചി
കുറച്ച് ഇഞ്ചി അരച്ചെടുത്ത് ഒരു കപ്പ് വെള്ളത്തോടൊപ്പം ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി ഈ പാനീയം അരിച്ചെടുത്ത് അതിലേക്ക് കുറച്ച് തേന്‍ കൂടി ചേര്‍ക്കുക. ആര്‍ത്തവ നാളുകളില്‍ ആശ്വാസം ലഭിക്കുന്നതിനായി ദിവസവും ഭക്ഷണ ശേഷം മൂന്ന് നേരവും ഇത് കുടിക്കുന്നത് ശീലമാക്കുക.
ബീറ്റ്റൂട്ട്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ബീറ്റ്റൂട്ട് ഏറ്റവും നല്ലൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് മികച്ചത് തന്നെയാണ്. അത് കൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് ബീറ്റ്റൂട്ട് കഴിക്കുന്നതും വളരെ ഏറെ നല്ലതാണ്.
ശര്‍ക്കരവെള്ളം
ആര്‍ത്തവം കൃത്യമാകാന്‍ ശര്‍ക്കരവെള്ളം ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഇത് സഹായിക്കും.ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകള്‍ ചൂടുവെള്ളത്തോടൊപ്പം തന്നെ ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശര്‍ക്കര വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ഇട്ടു കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ആര്‍ത്തവമുണ്ടാകുന്ന സമയത്ത് സ്ത്രീകള്‍ മേൽ പറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക
പഴങ്ങളും പച്ചക്കറികളും
സ്ത്രീകള്‍ ധാരാളമായി പഴങ്ങളും പച്ചക്കറികളും അടക്കമുള്ളവ കഴിച്ചാല്‍ ആര്‍ത്തവചക്രത്തെ കൂടുതല്‍ കൃത്യമാക്കാനും ആര്‍ത്തവസംബന്ധിയായ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറക്കാനും സാധിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആര്‍ത്തവം കൃത്യമാക്കാന്‍ സഹായിക്കും. സ്ത്രീകള്‍ ആര്‍ത്തവ തിയതി അടുത്ത് കഴിഞ്ഞാല്‍ പപ്പായയും പൈനാപ്പിളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. ഇതോടൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവയെല്ലാം ധാരാളം കഴിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക