ആഗ്ര: താജ്മഹലില്‍ രാത്രികാല സന്ദര്‍ശനം ഇന്ന് മുതല്‍ പുനരാരംഭിക്കും. ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. ഉത്തര്‍പ്രദേശിലെ കൊറോണ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം .
കൊറോണ വൈറസ് വ്യാപനം കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17 മുതല്‍ സ്മാരകം രാത്രികാല കാഴ്ചയ്ക്കായി അടച്ചിരുന്നു. വിനോദസഞ്ചാരികള്‍ക്ക് മൂന്ന് സ്ലോട്ടുകളിലായി രാത്രി 8:30 മുതല്‍ 10 മണി വരെ സ്മാരകം സന്ദര്‍ശിക്കാം.
സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഓരോ ഗ്രൂപ്പിലും 50 ല്‍ അധികം വിനോദസഞ്ചാരികള്‍ക്ക് പ്രവേശനുമതിയുണ്ട്. ആഗ്രയുടെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക