ഇന്ദ്രന്‍സിന്റെ ഹോം എന്ന സിനിമ കണ്ടതിന്റെ ത്രില്ലിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഗര്‍ഭകാലം ആസ്വദിക്കുന്ന അശ്വതി പഴയ സിനിമകള്‍ കാണുന്നതിനോട് തനിക്കിപ്പോള്‍ പ്രിയം കൂടിയെന്ന് അടുത്തിടെ പറഞ്ഞിരുന്നു.
”സ്ക്രീനില്‍ വെട്ടും കുത്തും കൊലയും ചോരയും ഹൊററും കണ്ട് മനസ്സ് മടുത്തിരുന്നപ്പോള്‍ ഇതാ ഹൃദയം നിറയ്ക്കുന്ന സിനിമ. ഇന്ദ്രന്‍സ് എന്ന അതുല്യ നടനോട് നമുക്ക് തോന്നി പോകുന്നത് എന്തൊരു സ്നേഹമാണെന്നോ?
മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും ഉള്‍പ്പെടെ വീട് വീടാക്കിയ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന് റോജിന്‍ തോമസിനും Friday Films നും നന്ദി, വീട്ടിലേക്കൊന്നു കൊണ്ടു പോയതിന്. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അശ്വതി ശ്രീകാന്ത് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക