രാജ്കോട്ട്: ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുജറാത്തില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. രാജ്കോട്ട് ജില്ലയിലെ ജെറ്റ്പൂര്‍ താലൂക്കിലാണ് സംഭവം.
ബൈക്കും ആക്ടിവയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളായ ഹര്‍ഷിതയാണ് മരിച്ചത്.
അപകടത്തില്‍ സ്കൂട്ടറില്‍നിന്ന് തെറിച്ചുവീണ ഹര്‍ഷിതയ്ക്ക് തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക