സംസ്ഥാനത്ത് ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റിവച്ചു. ബുധനാഴ്ച യോഗം ചേരുവാനാണ് സാധ്യത. സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ശേഷമുള്ള നിയന്ത്രണങ്ങളും ഇളവുകളിലും അവലോകന യോഗത്തിൽ തീരുമാനമെടുക്കും. ഓണത്തിന് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചിരുന്നു. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പ്രതിദിന കോവിഡ് കണക്കുകളിൽ വലിയ വർധനവ് ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
മലയാള ഭാഷാ പിതാവിന്റെ ജീവിതം “തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്”; ടൈറ്റില്‍ റിലീസ് ചെയ്തു
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10,402 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415, പത്തനംതിട്ട 338, ഇടുക്കി 275, വയനാട് 265, കാസര്‍ഗോഡ് 243 എന്നിങ്ങനെയായിരുന്നു രോഗബാധിതരുടെ എണ്ണം. മാത്രമല്ല, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായിരുന്നു. ആയതിനാൽ തന്നെ കോവിഡ് അവലോകന യോഗത്തിൽ സംസ്ഥാനത്തെ ഇളവുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക