ഇത്തവണ ഓണത്തിന് വലിയ തോതിലാണ് മദ്യം വിറ്റുപോയത്. മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. ഇത്തവണ വിദേശ മദ്യ വില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഒന്നാമതെത്തിയത് കുന്നംകുളത്തെ വിദേശമദ്യ ഷോപ്പാണ്. ഉത്രാട ദിനത്തിലെ വില്‍പ്പനയിലാണ് കുന്നംകുളം വിദേശമദ്യ ഷാപ്പ് ഒന്നാമതെത്തിയത്. 60 ലക്ഷമാണ് ഇവിടെ ഒരു ദിവസം നടന്ന വില്‍പ്പന. മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പനയാണ് നടത്തിയിരിക്കുന്നത്.
ഇന്ന് ചേരാനിരുന്ന കോവിഡ് അവലോകനയോഗം മാറ്റി, ബുധനാഴ്ച യോഗം ചേരാൻ സാധ്യത
അതായത്, മുൻപത്തേതിനേക്കാൾ 24 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. അതേസമയം, ഓണക്കാലത്ത് എല്ലാ ദിവസവും മദ്യശാലകൾക്ക് തുറന്നു പ്രവർത്തിക്കുവാൻ സാധിച്ചില്ല. കോവിഡ് നിയന്ത്രണങ്ങൾ കൂടി ഉണ്ടായിരുന്നതിനാലാണ് മുഴുവൻ ദിവസസും മദ്യശാലകൾക്ക് പ്രവർത്തിക്കുവാൻ സാധിക്കാതിരുന്നത്. എന്നാൽ മുൻ വർഷത്തേതിനേക്കാൾ വലിയ വിൽപ്പന ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക