ഓണവിപണി കീഴടക്കുവാനായി എത്തിയിരിക്കുകയാണ് ലെനോവോ. ഓണവിപണിയിൽ തരംഗമാകുവാൻ പ്രത്യേക ഓഫറുകളാണ് ലെനോവോ നൽകുന്നത്. ഉപയോക്താക്കൾക്കായി വലിയ വിലക്കിഴിവാണ് ലെനോവോ പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകൾക്കും മറ്റുള്ള സ്മാർട്ട് ഉപകരണങ്ങൾക്കും വലിയ ഇളവാണ് ലെനോവോ നൽകുന്നത്. ലെനോവോ ഉപകരണങ്ങൾക്ക് ഏറ്റവുമധികം ഉപയോക്താക്കളുള്ള വിപണിയാണ് കേരളം എന്നത് കൂടെ ഇതിനോട് ചേർത്ത് കാണാം. അതിനാൽ തന്നെ ഓണവിപണി ലെനോവോയ്ക്ക് വലിയ നേട്ടമാകും.
വിവോ വൈ33 എസ് സ്മാര്ട്ട്ഫോണ് ഇന്ത്യൻ വിപണിയിൽ
11,089 രൂപയുടെ ലെനോവോ സേവനങ്ങൾക്ക് ഓണം പ്രമാണിച്ച് വെറും 2099 രൂപ നൽകിയാൽ മതി. ഈ മാസം അവസാനം വരെ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാകും. ഒരു വർഷത്തെ അധിക വാറന്റി, മൂന്ന് വർഷത്തെ പ്രീമിയം പരിചരണം, ഒരു ലെനോവോ ഹെഡ്സെറ്റ് എന്നിവയാണ് ഈ ഓഫറിലൂടെ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രണ്ടിരട്ടി വളർച്ച കമ്പനിക്ക് കൈവരിക്കാനായത് ഉപയോക്താക്കളുടെ താല്പര്യത്തിന് ഊന്നൽ നൽകിയതിനാലാണെന്ന് കമ്പനി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക