ഇന്ത്യൻ വിപണിയിൽ വിവോ വൈ33 എസ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. വിവോ ഇന്ത്യ ഇ-സ്റ്റോര്‍, ആമസോണ്‍, ഫ്ലിപ്കാർട്ട്, പേടിഎം, ടാറ്റാ ക്ലിക്ക്, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ സ്റ്റോര്‍, എല്ലാ പാർട്ണർ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴിയാണ് സ്മാർട്ട്ഫോൺ വിൽപ്പനക്കായി എത്തുക. 8 ജിബി റാമും 4 ജിബി എക്സ്റ്റന്റഡ് റാമുമാണ് ഡിവൈസിൽ വരുന്നത്. മിഡ് ഡേ ഡ്രീം, മിറര്‍ ബ്ലാക്ക് തുടങ്ങിയ നിറങ്ങളിൽ ഫോൺ എത്തുന്നു. വൈ33 എസ് സ്മാര്‍ട്ട്ഫോണില്‍ 8ജിബി റാമും 128ജിബി സ്റ്റോറേജുമുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.0 അപ്പര്‍ച്ചര്‍ ഉള്ള 16 മെഗാപിക്സല്‍ സെല്‍ഫി ഷൂട്ടറും സ്മാർട്ട്ഫോൺ നൽകുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളായി വിവോ പുതിയ സ്മാര്‍ട്ട്ഫോണില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് v5, എന്‍എഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയും നൽകിയിരിക്കുന്നു. 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. വിവോ വൈ33 എസ് സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത്. ഡ്യുവല്‍ സിം സപ്പോര്‍ട്ടുള്ള സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11.1ലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക