പ്രണയത്തിലാകുന്നത് ഒരു മോശം കാര്യമല്ലെങ്കിലും ചിലപ്പോൾ സ്നേഹം മൂലം ജീവൻ അപകടത്തിലാകും. ബെൽജിയത്തിലെ ഒരു മൃഗശാലയിൽ നിന്ന് വളരെ വിചിത്രമായ ഒരു കേസ് പുറത്തുവന്നിരിക്കുന്നു.
ഇവിടെ സന്ദർശിക്കാൻ വന്ന ഒരു സ്ത്രീ മൃഗശാലയിലെ ഒരു മൃഗവുമായി പ്രണയത്തിലായി. ഈ മൃഗം മറ്റാരുമല്ല, ഒരു ചിമ്പാൻസിയാണ്. മൃഗശാല ഭരണകൂടം ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ അവർക്ക് ഒരു വലിയ തീരുമാനം എടുക്കേണ്ട സാഹചര്യം വന്നു.
യഥാർത്ഥത്തിൽ, ഈ സംഭവം ബെൽജിയത്തിലെ ഒരു പ്രശസ്ത മൃഗശാലയിൽ നിന്നാണ്. ‘ദി മിറർ’ ലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സ്ത്രീയുടെ പേര് എഡി ടിമ്മർമാൻസ് എന്നാണ്.
ഈ സ്ത്രീ ഏതാനും ദിവസം മുമ്പ് അവളുടെ ചില സുഹൃത്തുക്കളോടൊപ്പം ഈ മൃഗശാലയിൽ വന്നിരുന്നു. അവിടെ ചിമ്പാൻസി ഉള്ള ഭാഗത്തേക്ക് എഡി പോയി. ഇതിന് ശേഷം എഡി ചിമ്പാൻസിയുടെ അടുത്ത് ചെന്ന് കാണാൻ തുടങ്ങി. ചിമ്പാൻസിയെ മുന് പരിചയമുള്ളതായി യുവതിയ്ക്ക് തോന്നി.
കുറച്ച് ദിവസത്തിനു ശേഷം എഡി വീണ്ടും അതേ മൃഗശാലയിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അവൾ നേരെ ചിമ്പാൻസിയുടെ അടുത്തേക്ക് പോയി. ചിമ്പാൻസിയും സ്ത്രീയെ തിരിച്ചറിഞ്ഞു. താൻ ചിമ്പാൻസിയുമായി പ്രണയത്തിലാണെന്നും ചിമ്പാൻസിയും തന്നോട് പ്രണയത്തിലായിട്ടുണ്ടെന്നും യുവതി പറയുന്നു.
ഇത് മാത്രമല്ല, അവൾ എല്ലാ ആഴ്ചയും ചിമ്പാൻസികളെ സന്ദർശിക്കാൻ തുടങ്ങി, രണ്ടുപേരും ആംഗ്യത്തിലും പരസ്പരം ചുംബനത്തിലും സംസാരിച്ചു.
ചിറ്റ എന്നാണ് ചിമ്പാൻസിയുടെ പേര്. കഴിഞ്ഞ നാല് വർഷമായി എഡി മൃഗശാലയിൽ നിത്യവും സന്ദർശനം നടത്താറുണ്ട്. ഈ കാലത്തിനിടയിൽ ചിമ്പാൻസിയുമായി തീവ്ര പ്രണയത്തിലായെന്ന് എഡി പറയുന്നു.
മൃഗശാലയിൽ ഗ്ലാസ് കൂടിനുള്ളിലാണ് ചിറ്റയെ താമസ്സിപ്പിച്ചിരിക്കുന്നത്. ഈ ഗ്ലാസ് കൂടുകളിലൂടെ യുവതിയും ചിമ്പാൻസിയും പരസ്പരം ആംഗ്യഭാഷയിൽ സംസാരിക്കാറുണ്ടെന്നും ഫ്ലൈയിംഗ് കിസ്സ് നൽകാറുമുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവതിയെ വിലക്കാൻ മൃഗശാല അധികൃതർ തീരുമാനമെടുക്കുന്നത്. തുടർന്ന് യുവതിയെ അറിയിക്കുകയായിരുന്നു.
വിലക്കിയെന്ന വാർത്ത കേട്ടയുടൻ മൃഗശാലയ്ക്കെതിരെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. എല്ലാവരേയും സന്ദർശനത്തിന് അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ട് തനിക്ക് മാത്രം വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് യുവതി ചോദിച്ചത്. മൃഗശാലയിലെ അധികൃതരുടെ നടപടിയെ നിയമപരമായി നേരിടുമെന്നും യുവതി അറിയിച്ചിട്ടുണ്ട്.
യുവതിയുമായുള്ള ബന്ധം ചിമ്പാൻസിക്ക് നല്ലതല്ലെന്നെന്നാണ് മൃഗശാല അധികൃതരുടെ വാദം. യുവതിയുമായി അടുത്തതോടെ മറ്റ് ചിമ്പാൻസികളുമായി ചിറ്റ അകന്നുവെന്നും യുവതിയോട് മാത്രമാണ് കൂട്ടെന്നുമാണ് അധികൃതർ പറയുന്നത്.
മനുഷ്യരുമായി കൂടുതൽ ബന്ധമുള്ളവരെ മറ്റ് മൃഗങ്ങൾ അടുപ്പിക്കാറില്ല. ചിറ്റയേയും അത്തരത്തിൽ ചിമ്പാൻസികൾ അകറ്റിയെന്നും അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക