തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് ഗുരുവായൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ സമയം തേടി.
തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഇ.ഡിയുടെ അന്വേഷണവും നടക്കുന്നുണ്ട്.
കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക