ലഖ്നൗ: യൂണിഫോമണിഞ്ഞ് തോക്കുമേന്തി ടിക്ക്ടോക്ക് ചെയ്ത് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വനിതാ കോണ്‍സ്റ്റബിളിന് സസ്പെന്ഷന്. ഹിന്ദി ചലച്ചിത്രത്തിലെ സംഭാഷണത്തിന് അനുസരിച്ച് ചുണ്ടനക്കിയായിരുന്നു പൊലീസുകാരിയുടെ പ്രകടനം.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയും പൊലീസുകാരിയെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു. ആഗ്രയിലെ പ്രിയങ്ക മിശ്രയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. പഞ്ചാബിനും ഹരിയാനയ്ക്കും ചീത്തപ്പേരുണ്ട്.
എന്നാല്‍ ഇവിടേക്ക് വരൂ, അഞ്ച് വയസുള്ള കുട്ടിക്കക് പോലും തോക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം എന്ന ഡയലോഗിനാണ് ഇവര്‍ ചുണ്ടനക്കി അഭിനയിച്ച് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് പ്രിയങ്കയുടെ ദൃശ്യങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു.സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക