കണ്ണൂര്‍ :കൂത്തുപറമ്പ് താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍, ലീഗല്‍ കൗണ്‍സലര്‍, ഐടി സ്റ്റാഫ് എന്നീ തസ്തികകളില്‍ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. സോഷ്യല്‍ വര്‍ക്ക്/ ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള മാസ്റ്റര്‍ ബിരുദം,സംസ്ഥാന /ജില്ലാ തലത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം/ക്ലിനിക്കുകളില്‍ കൗണ്‍സലര്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം എന്നിവ ഉള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
നിയമ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ കൗണ്‍സലര്‍ തസ്തികയിലേക്ക്് അപേക്ഷിക്കാം. പ്രവൃത്തി സമയം ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ. ബിരുദവും കമ്പ്യൂട്ടര്‍/ഐടി വിഷയങ്ങളില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് ഐ ടി സ്റ്റാഫ് തസ്തികയില്‍ അപേക്ഷിക്കാം. സംസ്ഥാന/ജില്ലാ എന്‍ജിഒ/ഐടി ബേസ്ഡ് ഓര്ഗനൈസേഷന് തലത്തിലുള്ള ഡാറ്റാ മാനേജ്മെന്റ് പ്രോസസ് ഡോക്യുമെന്റേഷന്, വെബ് ബേസ്ഡ് റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2367450.
പ്രതികരിക്കാൻ ഇവിടെ എഴുതുക