കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍/ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30 വയസ്സ്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രം. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസം തുടങ്ങിയ വിഷയങ്ങളാണ് സിലബസ്സിലുള്ളത്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
അപേക്ഷാ ഫോറം ksg.keltrone.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 15നകം ലഭിക്കണം. തിരുവനന്തപുരം സെന്ററിലേക്കുള്ള അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കുളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വഴുതക്കാട്, തിരുവനന്തപുരം, 695014 എന്ന് വിലാസത്തിലും കോഴിക്കോട് സെന്ററിലേക്കുള്ള അപേക്ഷ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തിലുമാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 9544958182, 8137969292.
പ്രതികരിക്കാൻ ഇവിടെ എഴുതുക