ഈ മാസം പത്താം തിയതിക്ക് ശേഷം കോവിഡ് വ്യാപനം കുറയും എന്ന് റിപ്പോർട്ടുകൾ. ഓണക്കാലവുമായി ബന്ധപ്പെട്ടു വലിയ തോതിൽ വ്യാപനം ഉണ്ടായി എങ്കിലും ഇപ്പോൾ ആളുകൾ പുറത്തു ഇറങ്ങി കറങ്ങി നടക്കുന്നത് കുറഞ്ഞതിതാൽ ഇനിയുള്ള ദിവസങ്ങളിൽ വ്യാപനം കുറയാൻ സാധ്യത ഉണ്ടെന്നു ആരോഗ്യ വകുപ്പിൽ നിന്നും ഇറങ്ങിയ റിപ്പോർട്ടുകളിൽ പറയുന്നു.
കോവിഡ് ആർ ഘടകം അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ പ്രോജെക്ഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. മാത്രവുമല്ല ഓണക്കാലവുമായി ബന്ധപ്പെട്ടു നൽകിയ നിയന്ത്രണങ്ങളിലെ ഇളവ് ഇപ്പോൾ നിലനിൽക്കുന്നില്ലാത്തതിനാൽ ആരോഗ്യ വകുപ്പും പോലീസും കർശനമായ പരിശോധനകളാണ് ഇപ്പോൾ നടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക