ടാറ്റ മോട്ടോർസ് പുതിയതായി അവതരിപ്പിച്ച ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ ആയ ടിഗോർ ഇ വി യുടെ വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളിൽ എത്തുന്ന ഈ കാറിനു 11 .99 ലക്ഷം മുതൽ 12 .99 ലക്ഷം വരെയാണ് എക്സ് ഷോറൂം വില എന്ന് ഇക്ണോമിക്സ് ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.
കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജ് ലഭിക്കുന്ന വാഹനം എന്ന വിശേഷണവും ഇതോടെ ടിഗോർ ഇ വി സ്വന്തമാക്കി കഴിഞ്ഞു. ഒറ്റത്തവണ ചാർജ് ചെയ്താൽ 306 കി മി വരെ സഞ്ചരിക്കാൻ കഴിയും എന്നതാണ് പുത്തൻ ടിഗോർ ഇ വി യുടെ സവിശേഷത.ഓൺലൈൻ ആയും ടാറ്റ ഡീലർ ഷിപ് വഴിയും വാഹനം ബുക്ക് ചെയ്യാം. നിക്സൺ ഇ വി യിലെ സിപ്ട്രോൺ കരുത്തുമായിട്ടാണ് ഈ വാഹനം എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക