പശുവിനു മൗലിക അവകാശം നല്കാൻ നിയമം കൊണ്ട് വരണം എന്നും ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിക്കണം എന്നും അവയെ ആക്രമിക്കുന്നവർക്കു ശിക്ഷ നൽകണം എന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ശേഖർ കുമാർ യാദവ് ആവശ്യപ്പെട്ടു.
ഉത്തർ പ്രദേശിലേ ഗോവധം തടയൽ നിയമം ലംഖിച്ചതിനു പിന്നാലെ ജാവേഡ് എന്ന ആൾക്ക് ജാമ്യം നിഷേധിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമ അല്ല, ഇന്ത്യ യുടെ സംസ്കാരം സംരകിഷിക്കേണ്ടത് എല്ലാ പൗരന്മാരുടെയും കടമയാണെന്നും ഹൈക്കോടതി പ്രസ്താവിച്ചു.ഉത്തർ പ്രദേശിലെ ഗോ ശാലകളുടെ ശോചനീയമായ അവസ്ഥകളെയും കോടതി വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക