സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് വൃദ്ധി വിശാൽ എന്ന കുസൃതി കുടുക്ക. വൃദ്ധി സീരിയലിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ ചടങ്ങിൽ ചുവടുവെച്ചതോടെയാണ് കുഞ്ഞു താരം ജനശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒന്ന് തന്നെയായിരുന്നു വൃദ്ധി മോളുടെ ആ നൃത്തച്ചുവടുകൾ. ഇതിനു പിന്നാലെ കുഞ്ഞുതാരത്തെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്.
അനവധി ചാനലുകളിൽ നിന്നും സ്വീകരണം ലഭിക്കുകയും സ്റ്റേജിൽ ചുവടു വെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.
ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്തും വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയും വീണ്ടും ജനഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ് വൃദ്ധി. ഇപ്പോഴിതാ തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം നൃത്തച്ചുവടുകൾ വെയ്ക്കുന്ന കിടിലൻ ഫാമിലി ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് വൃദ്ധി വിശാൽ. ഇതിനോടകം വളരെ എനര്‍ജിയോടെ നൃത്തം ചെയ്യുന്ന മൂവരുടെയും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഒന്നിനൊന്നു മികച്ചുനില്‍ക്കുന്ന പ്രകടനമാണ് മൂവരും കാഴ്ചവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക