താലിബാൻ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഖാദർ ബരാദാർ അഫ്ഗാനിസ്ഥാന്റെ ഭരണ തലപ്പത്തേക്കു എത്തിയേക്കും എന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചതായി വാർത്ത ഏജൻസി ആയ റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. താലിബാന്റെ സൈനിക നടപടികളുടെ മേൽനോട്ടം വഹിക്കുന്ന മുല്ല മുഹമ്മദ് യാക്കോബിന്റെ പിതാവാണ് ഇദ്ദേഹം.
എല്ലാ ഉന്നത നേതാക്കളും കാബൂളിൽ എത്തിയിട്ടുണ്ടെന്നും പുതിയ സർക്കാർ പ്രഖ്യാപിക്കാനുള്ള അവസാന ഘട്ട ഒരുക്കത്തിലാണെന്നും താലിബാൻ വ്യക്തമാക്കുന്നു. ഇറാനിലെ ഭരണ നേതൃത്വത്തിന്റെ മാതൃകയിൽ സർക്കാർ രൂപീകരിക്കാനാണ് താലിബാന്റെ ശ്രമം. ഓഗസ്റ്റ് 15 നു കാബൂൾ കീഴടക്കിയ താലിബാന്റെ സർക്കാർ രൂപീകരണ ചർച്ച രണ്ടാഴ്ചയിലേറെയായി നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക