രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് മാര്‍പാപ്പ. രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി സാധാരണ ജീവിതമാണു നയിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
കുടലില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മാര്‍പാപ്പ ഡിസംബറില്‍ 85-ാം ജന്മവാര്ഷികദിനത്തില് രാജിവച്ചേക്കുമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടലില്‍നിന്ന് 33 സെന്റിമീറ്റര്‍ മുറിച്ചുമാറ്റിയെന്നും ഇപ്പോള്‍ എന്തും കഴിക്കാമെന്നും മുന്‍പ് അതിന് കഴിയില്ലായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക