പ്രണയം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് വിവാഹ ജീവിതത്തിൽ വലിയ കാര്യമാണ്. പ്രണയമില്ലെങ്കിൽ ദാമ്പത്യം വിരസമാകും. വിവാഹ ജീവിതത്തിൽ പ്രണയം നിലനിർത്താൻ എന്തൊക്കെയാ വേണ്ടതെന്നു നോക്കിയാലോ
താങ്ക്സ് പറയാൻ മടിക്കേണ്ട
വിവാഹ ജീവിതത്തിൽ രണ്ട് പേരും തുല്യരാണ്. ഒരാൾ മറ്റൊരാളെകാൽ മുകളിൽ ഒന്നും അല്ല. അതുകൊണ്ട് പങ്കാളി കുടംബത്തിനു വേണ്ടി ചെയ്യുന്നേ ഓരോ കാര്യങ്ങൾക്കും നന്ദി പ്രകടിപ്പിക്കാൻ മടിക്കണ്ട. ഇങ്ങനെ നന്ദി പറഞ്ഞു ശീലിക്കുന്നത് നിങ്ങള്‍ക്കു കൂടുതല്‍ സന്തോഷവും ഉത്സാഹവും നല്‍കും.
ഒരുമിച്ചിരുന്നു ശീലിക്കാം
ഭക്ഷണം കഴിക്കാനോ ,tv കാണാനോ അല്ല പങ്കാളിക്ക് മാത്രമായി ഇരിക്കണം. ഈ സമയം മൊബൈൽ ഫോൺ പാടില്ല. ഇങ്ങനെ ഒരുമിച്ചിരുന്നു മനസു തുറന്നു പലകാര്യങ്ങളും പങ്കു വക്കാം. ഇത് ബന്ധം ദൃഢമാക്കും
മനസ്സിലുള്ളത് തുറന്നു പറയാം
പറയാതെ എല്ലാം മനസിലാക്കുന്ന പങ്കാളി സിനിമായിലൊക്കെ കാണു. അതുകൊണ്ട് ആഗ്രഹങ്ങളും സ്വാപ്നങ്ങളും തുറന്നു പറയാം. തന്റെ ആവശ്യങ്ങൾ പറയാനും പങ്കാളിയുടെ ആവശ്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനും തയാറാവുക.ഇക്കാര്യത്തിനു ദാമ്പത്യ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്. ഇതിനു തയ്യാറായാൽ പങ്കാളികൾക്കിടയിൽ ഉയർന്നു വരുന്ന 90 ശതമാനം പരാതികളും ഇല്ലാതാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക