ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 കോവിഡ് കേസുകളും 330 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 4,05,681 ആയി. 36,385 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,21,00,001. ഇതുവരെ ആകെ 4,40,225 പേര് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു.
തുടർച്ചയായി നാലാം ദിവസവും രോഗികളുടെ എണ്ണം വർധിക്കുകയാണ്. തുടർച്ചയായി അഞ്ചാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 40000 ത്തിനു മുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ ടീ പി ആർ മൂന്നു ശതമാനത്തിൽ താഴെ തുടർന്ന്ത് ആശ്വാസമാണ്. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക