കോഴിക്കോട്: സ്വകാര്യ ഭാഗത്തും സോക്സിനുള്ളിലും ഒളിപ്പിച്ച നിലയില്‍ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി.
ദുബായിൽ നിന്ന് 56702 പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വർണ്ണ മിശ്രിതം പിടികൂടിയത്.
മലപ്പുറം നിലമ്പൂർ സ്വദേശിയായ അബ്ദുൽ ബാസിത്തി(22)ൽ നിന്ന് 1475 ഗ്രാം സ്വർണമിശ്രിതവും കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിനി(19)ൽ നിന്ന് 1157 ഗ്രാം സ്വർണ മിശ്രിതവും പിടികൂടി.
മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും കസ്റ്റംസിന്റെ പിടിയിലായത്. അബ്ദുൽ ബാസിത് ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്തും ഫാസിൻ ധരിച്ചിരുന്ന സോക്സിനുള്ളിലും ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക