കോഴിക്കോട് :സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് രോഗം സ്ഥിരീകരിച്ച 12കാരന് ഇന്ന് പുലര്‍ച്ചെ മരിച്ചു. കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേരാണ് ഉള്ളത്. അതേ സമയം 17 പേര് നിരീക്ഷണത്തിലാണ്. അതേ സമയം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല.
കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്ള ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്.
10, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക