സാധാരണയായി ദഹനവ്യവസ്ഥ ശരിയായി നിലനിർത്തുന്നതിനാണ് തൈര് (Yoghurt) കഴിക്കുന്നത്. എന്നാൽ നമ്മൾ ചില സാധനങ്ങൾ തൈരിൽ ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ മറികടക്കാൻ സാധിക്കും. കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യവുമാണ്.
ലാക്ടോസ്, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ഇതിൽ കാണപ്പെടുന്നു ഇവ തൈരിനെ സൂപ്പർ ഫുഡ് (super food) വിഭാഗത്തിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നു. ഡയറ്റ് വിദഗ്ദ്ധയായ ഡോ.രഞ്ജന സിംഗിന്റെ അഭിപ്രായത്തിൽ തൈര് (yogurt consumption)ശരീരത്തിന് പുതുമ നൽകാനും സഹായിക്കുന്നുവെന്നാണ്. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ആളുകളോട് തൈര് കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു കാരണം തൈര് കഴിക്കുന്നത് അത്തരം ആളുകൾക്ക് വളരെ പ്രയോജനകരമാണ്
1. കുരുമുളകിനൊപ്പം തൈര് കഴിക്കുക
മലബന്ധത്തിന്റെ പ്രശ്നം നിങ്ങൾക്കുണ്ടോ എങ്കിൽ കുരുമുളക് തൈരിൽ കലർത്തി കഴിക്കുക. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയയും കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പെറിനും മലബന്ധം ഒഴിവാക്കാൻ വളരെ ഫലപ്രദമാണ്.
2. ജീരകത്തിനൊപ്പം തൈര് കഴിക്കുന്നത്
നിങ്ങളുടെ ഭാരം വർദ്ധിക്കുകയും അത് കുറയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ തൈരിൽ ജീരകം ചേർത്ത് കഴിച്ചാൽ മതി. ജീരകം വറുത്ത് ചെറുതായി അരച്ചതിനു ശേഷം തൈരിൽ കലർത്തി ദിവസവും ഒരു ഗ്ലാസ് കുടിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും.
4. കല്ലുപ്പ് ഉപയോഗിച്ച് തൈര് കഴിക്കുക
അസിഡിറ്റിയുടെ പ്രശ്നത്തിൽ നിന്ന് മോചനം ലഭിക്കാൻ തൈരിൽ കല്ലുപ്പ് ചേർത്ത് കഴിച്ചാൽ മതി. ഇത് ശരീരത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കുകയും അസിഡിറ്റിയിൽ ഗുണം ചെയ്യുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക