കൊച്ചിയില്‍ തോക്കുകള്‍ പിടികൂടി. പതിനെട്ട് തോക്കുകൾ ആണ് സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തോക്ക് പിടികൂടിയത് എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍ നിന്നാണ്.
പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലൈസന്‍സില്ലെങ്കില്‍ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരത്ത് തോക്ക് പിടികൂടിയ സംഭവത്തിൽ പോലീസ് പരിശോധ കര്‍ശനമാക്കിയിരുന്നു. അതിനിടെയാണ് കൊച്ചിയില്‍ തോക്ക് പിടികൂടിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക