കോഴിക്കോട്: നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 11 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി. രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.
അതേസമയം നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ വി ആർ ഡി ലാബിൽ തയ്യാറായി. പൂന, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്.
നിപയുടെ പ്രാഥമിക പരിശോധനകൾ ഇനിമുതൽ ഇവിടെ നടത്താനാകും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പൂനയിലേക്ക് അയക്കേണ്ടതുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക