കുവൈറ്റ് സിറ്റി: കുവൈത്ത് സിറ്റിയുടെ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, മികച്ച രീതിയില്‍ വാക്സിനേഷന് നടത്തുന്നതിനെയും ലോകാരോഗ്യസംഘടന അഭിനന്ദിച്ചു.
ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. അസ്സദ് ഹഫീസ് കുവൈറ്റ് റഡ് ക്രസന്റ് സൊസൈറ്റി (കെആര്‍സിഎസ്) ബോര്‍ഡ് ചെയര്മാന് ഡോ. ഹിലാല്‍ അല്‍ സയിറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കുവൈറ്റിനെ പ്രശംസിച്ചത്.
കെആര്‍സിഎസിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യസംഘടനയുമായി കൂടുതല്‍ സഹകരണം കെആര്‍സിഎസ് പ്രതീക്ഷിക്കുന്നതായി ഹിലാല്‍ അല്‍ സയിര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക