കണ്ണൂര്‍ സര്‍വകലാശാലയുടെ എംപ്ലോയ്മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ മാനവിക വിഷയങ്ങളില്‍ യു ജി സി നെറ്റ്/ജെആര്‍എഫ് പരീക്ഷ എഴുതുന്നവര്‍ക്കായി ജനറല്‍ പേപ്പറിന് 10 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്കുന്നു. താല്പര്യമുള്ളവര് പേര്, വിലാസം, വയസ്, ഫോണ്‍ നമ്പര്‍, വാട്സ് ആപ് നമ്പര്‍, ഇ മെയില്‍ വിലാസം, നെറ്റ് അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ [email protected] ലേക്ക് സപ്തംബര്‍ 16ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം.
നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ
സപ്തംബര്‍ മൂന്നാംവാരത്തില്‍ തുടങ്ങുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം. ക്ലാസുകള്‍ പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാധിക്കുന്നവര്‍ മാത്രം അപേക്ഷിക്കുക. നേരത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് വീണ്ടും പ്രവേശനം ലഭിക്കില്ല. ഫോണ്‍: 7907358419, 9495723518.
പ്രതികരിക്കാൻ ഇവിടെ എഴുതുക