വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25000 രൂപ ധനസഹായം നല്കുന്ന വനിതാ ശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.schemes.wcd.kerala.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷക ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതായിരിക്കണം.
നിത്യ ദാസിനും മകൾക്കുമൊപ്പം ചുവടുവച്ച് നവ്യ നായർ
ഭര്‍ത്താവിന്റെ മരണം മൂലം വിധവയാകുകയും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയതിനാല്‍ വിധവക്ക് സമാനമായി തീര്‍ന്നിട്ടുള്ള കുടുംബങ്ങളില്‍പെട്ട വനിതകളുമാണ് പദ്ധതിയുടെ പരിധിയില്‍ വരുന്നത്. പുനര്‍ വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷ സമര്‍പ്പിക്കണം. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബി പി എല്‍/മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച സാക്ഷ്യപ്പെടുത്തിയ രേഖ (റേഷന്‍ കാര്‍ഡിന്റെ കോപ്പി), അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ അതത് സ്ഥലത്തെ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സപ്തംബര്‍ 15നകം സമര്‍പ്പിക്കണം. ഫോണ്‍: 0497 2700708. ഇ മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക