കോഴിക്കോട് : ചേവായൂര്‍ കൂട്ടബലാല്‍സംഗക്കേസില്‍ അത്തോളി സ്വദേശികളായ നിജാസ്, ശുഹൈബ് എന്നിവര്‍
പൊലീസ് പിടിയിലായി.
കൂട്ടുപ്രതികളായ കോളിയോട്ടുതാഴം കവലയില്‍ മിത്തല്‍ വീട്ടില്‍ അജ്നാസ്, ഇടത്തില്‍താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ ഫഹദ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ടിക് ടോക് വഴിയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ മുഖ്യപ്രതി അജ്നാസ് പരിചയപ്പെട്ടത്. കഴിഞ്ഞദിവസം യുവതിയെ അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൂട്ടുപ്രതിയായ ഫഹദിന്റെ കാറിലാണ് സ്വകാര്യ ലോഡ്ജിലെത്തിച്ചത്.
തുടര്‍ന്ന് സ്വകാര്യ ലോഡ്ജിലെത്തിച്ച അജ്നാസ് യുവതിയെ പീഡിപ്പിച്ചു. ലോഡ്ജില്‍ മറ്റൊരു റൂമില്‍ കൂട്ടുപ്രതികളായ രണ്ടുപേരും ഉണ്ടായിരുന്നു.
പിന്നീട് ഇവരെ റൂമിലേക്ക് വിളിച്ചു വരുത്തുകയും, യുവതിക്ക് ലഹരി വസ്തുക്കളും മദ്യവും നല്കി അര്‍ധബോധാവസ്ഥയിലാക്കിയശേഷം മറ്റു പ്രതികള്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. യുവതിയെ ലോഡ്ജിന്റെ മുകളിലെ ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു.
പീഡനത്തെത്തുടര്‍ന്ന് യുവതിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധക്ഷയം ഉണ്ടാകുകയും ചെയ്തു. ഇതോടെ മരിച്ചുപോയേക്കുമെന്ന് ഭയന്ന്, പ്രതികള്‍ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക