ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും പറഞ്ഞ വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ.
ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബമ്പറിന്റെ ആറ് കോടി രൂപ അടിച്ചപ്പോള്‍, സമ്മാനത്തുകയില്‍ നിന്ന് ഒരു വിഹിതം ലോട്ടറി വിറ്റ സ്മിജക്ക് നല്‍കിയിരിക്കുകയാണ് എറണാകുളം കീഴ്മാട് സ്വദേശി ചന്ദ്രൻ.
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. കഴിഞ്ഞ ദിവസമായിരുന്നു ഈ തുക ചന്ദ്രന് ലഭിച്ചത്. ഇതിന് പിന്നാലെ ഓണം ബമ്പർ എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്കു ചന്ദ്രന് നൽകുക ആയിരുന്നു.
ലോട്ടറി വിറ്റതിനുള്ള കമ്മീഷന് തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ ലഭിച്ചിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുമെന്നും സ്മിജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക