കണ്ണൂർ : പയ്യന്നൂരില്‍ കാല്നടയാത്രക്കാരന് ലോറിയിടിച്ചു മരിച്ചു. രാത്രി 9 മണിയോടെ ദേശീയപാത എടാട്ട് ബസ് സ്റ്റോപ്പിലാണ് അപകടം. എടാട്ട് താമരംകുളങ്ങരയിലെ എ.വി. ജനാര്ദ്ദനന് (65) ആണ് മരിച്ചത്.
റോഡരികില്‍ കൂടി നടന്നു പോവുകയായിരുന്ന ജനാര്ദ്ദനനെെ മത്സ്യവണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇയാൾ മരിച്ചതായി ദൃക്സാസാക്ഷികള്‍ പറയുന്നു.
ഏറെക്കാലം ഗള്‍ഫിലായിരുന്ന ജനാര്ദ്ദനന് ഐ.എന്‍.എ ഭടന് പരേതനായ മുത്തത്യന് ചിണ്ടന് നായരുടെയും, പരേതയായ എ.വി. കല്യാണിയമ്മയുടെയും മകനാണ്. ഭാര്യ: ഷീജ (അതിയടം). മക്കള്‍.അശ്വതി, അര്ജുന് (ആംബുലന്‍സ് ഡ്രൈവര്‍), അരുണിമ. ജാമാതാവ്: കൃപേഷ്. സഹോദരങ്ങള്‍: ദേവകി, ദാക്ഷായണി, നാരായണി, സരോജിനി, സാവിത്രി, പരേതനായ ദാമോദരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക