വിജയ് സേതുപതിയും ടാപ്സി പന്നുവും അഭിനയിച്ച ”
അന്നാ ബെല്ലെ സേതുപതി” കഴിഞ്ഞ ദിവസം ഒ ടി ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ടാപ്സി അവതരിപ്പിച്ച വിദേശി കഥാപാത്രം ഏറെ ആരാധക പ്രശംസ പിടിച്ചുപറ്റിയിരിക്കയാണ്. ആ കഥാപാത്രം മികവുറ്റതാവാൻ കാരണമായി ഭവിച്ചതാകട്ടെ ഒരു പ്രവാസി മലയാളിയുടെ മധുര ശബ്ദവും. തെന്നിന്ത്യൻ സിനിമയിലെ നായിക നടിയും നർത്തകിയുമായ പ്രിയാ ലാലിൻ്റേതാണ് ആ ശബ്ദം .
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഡേർട്ടി ചായ; ഈ ചായ വളരെ ഉന്മേഷദായകമാണ്, ഗുണങ്ങളെക്കുറിച്ച് അറിയുക
ചിത്രത്തിന്റെ സംവിധായകനും സംഘവും ടാപ്സിയുടെ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം ലഭിക്കുന്നതിനായി പല നടിമാരുടെയും ഡബ്ബിങ് ആർട്ടിസ്റ്റുകളുടേയും ശബ്ദം പരീക്ഷിച്ചു നോക്കി എങ്കിലും ഒന്നും തൃപ്തി നൽകിയില്ല. ഒടുവിലാണ് മലയാളിയായ നടി പ്രിയാ ലാലിനെ കുറിച്ചും അവരുടെ ഇംഗ്ളീഷ് സംഭാഷണ മികവിനെ കുറിച്ചും കേട്ടറിഞ്ഞത്. എന്നാൽ തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയ ശബ്ദം നൽകാൻ സമ്മതിക്കുമോ എന്ന ശങ്കയോടെയായിരുന്നു സംവിധായകനും നിർമ്മാതാവും പ്രിയാ ലാലിനെ സമീപിച്ചത് .
ഇരുവരുടെയും അഭ്യർത്ഥനയെ മാനിച്ച് പ്രിയ ശബ്ദം നൽകാൻ സമ്മതിച്ചു. പ്രിയയുടെ ശബ്ദം കിട്ടിയില്ലായിരുന്നൂവെങ്കിൽ ടാപ്സിയുടെ ആ കഥാപാത്രത്തിന് ഇത്രയും മികവ് ലഭിക്കുമായിരുന്നില്ല . വളരെ പെർഫെക്റ്റ് ആയി ബ്രിട്ടീഷ് ശൈലിയിലുള്ള പ്രസൻ്റേഷൻ ആയിരുന്നു പ്രിയാ ലാലിൻ്റേത് എന്ന് സംവിധായകൻ ദീപക് സുന്ദർരാജൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക