തിരുവനന്തപുരം : സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയന് സമിതി സെപ്റ്റംബര്‍ 27 തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കര്‍ഷക സമരത്തിന്റെ ഭാഗമായി വിവിധ കര്‍ഷക യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്.
ലിംഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി കൗമാരക്കാരൻ; അത്യഹിതം സംഭവിച്ചത് ‘നീളമെടുക്കാനുള്ള’ സാഹസത്തിൽ.!
സംസ്ഥാനത്ത് തിങ്കളാഴ്ച വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകളും തുറക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന് സമിതി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകളെല്ലാം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതായി എളമരം കരീം പറഞ്ഞു.
പത്രം, പാല്, ആംബുലന്‍സ്, ആശുപത്രി സേവനം, അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക