കൊച്ചി: ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ ഭർതൃ ഗൃഹത്തിൽ യുവതിയുടെ മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യ ഗോപികയാണു (24) മരിച്ചത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്.
കൈതാരം കൊല്ലംമുറി വിജയന്റെ മകളാണ് ഗോപിക. ഒരു വർഷം മുൻപായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം.
ദില്ലിയെ ഞെട്ടിച്ച രോഹിണി കോടതിയിലെ വെടിവെപ്പിനു പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊല്ലപ്പെട്ട ജിതേന്ദ്ര ഗോഗിയുടെയും ടില്ലു താജ് പൂരിയ്യയുടെയും വൈരാഗ്യത്തിന് പത്തു വർഷത്തെ പഴക്കം
ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക