കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍. നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ചെന്നൈയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന.
രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നടുക്കടലില്‍ നിന്ന് പ്രണവ് നീന്തിവരുന്നതു കാണാം. കരയോടടുക്കുമ്പോഴാണ് കയ്യിലൊരു നായയുണ്ടെന്ന് തിരിച്ചറിയുന്നത്.
ഫ്ലെക്സ്-ഫ്യുവൽ എഞ്ചിൻ കാറിനെ പല തരത്തിലുള്ള ഇന്ധനങ്ങളിൽ പ്രവർത്തിപ്പിക്കാൻ പ്രാപ്തമാക്കും, ഇത് ലിറ്ററിന് 35-40 രൂപ ലാഭിക്കും
തീരത്ത് കാത്തുനിന്നവരുടെ അടുത്തേക്ക് നീന്തിക്കയറിയ പ്രണവ് നായയെ സുരക്ഷിതമായി കരയിലെത്തിക്കുന്നു.
രക്ഷപ്പടുത്തിയ തെരുവുനായയെ മറ്റു നായ്ക്കള്‍ക്കൊപ്പം വിട്ടതിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയും കാണാം. മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ പ്രണവ് കാണിച്ച ധൈര്യത്തെ ആരാധകര്‍ അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക