‘നിങ്ങളുടെ വിശ്വാസം നിങ്ങളുടെ ഭയത്തേക്കാള്‍ ശക്തമാകുമ്പോള്‍ നിങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകും’ എന്ന കുറിപ്പോടെയാണ് എം.എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം പ്രഥമ ടി20 ലോക കപ്പില്‍ മുത്തമിട്ട ചിത്രം ഭാജി പങ്കുവെച്ചത്.
ഈ ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം ട്രോഫിയുടെ സ്റ്റിക്കര്‍ വെച്ച് ഹര്ഭജന് മറച്ചിരുന്നു. ഒരു ആരാധകന് ഇതിന് ‘എം.എസ് ധോണിയുടെ മുഖം ക്രോപ് ചെയ്തത് വളരെ നന്നായി’ എന്ന് പരിഹാസ രൂപത്തില്‍ കമന്റിട്ടു. ഇത് രസിക്കാത്ത ഹര്ഭജന് ചുട്ട മറുപടിയാണ് നല്‍കിയത്.
When your FAITH become stronger than your FEAR … then your dream can become a reality #champions #T20WorldCup2007 #TeamIndia pic.twitter.com/fuOWN2VLba
— Harbhajan Turbanator (@harbhajan_singh) September 24, 2021
താന്‍ പങ്കുവെച്ച ചിത്രത്തിന്റെ യഥാര്‍ത്ഥ കോപ്പി ട്വീറ്റ് ചെയ്ത് ‘ഞാന്‍ ക്രോപ് ചെയ്ത ഭാഗത്ത് കാണുന്നത് എന്താണോ അത് നീ നക്കിക്കോ’ എന്നായിരുന്നു ഭാജിയുടെ കമന്റ്.
കടലില്‍ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍; വൈറലായി വിഡിയോ
ഇന്ത്യന്‍ ടീമിന്റെ ആഘോഷം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന വീഡിയോഗ്രാഫറുടെ പിന്ഭാഗമായിരുന്നു ഹര്ഭജന് മറച്ചുവെച്ച ഭാഗത്തുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക