തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം മുന്നോട്ട് തന്നെ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പറയുന്നത്.
തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാര് പോസ്റ്റ് ചെയ്തിരിക്കുന്നത്.
”ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഈ സിനിമ തീരുമ്പോഴേക്കും നിങ്ങള്‍ തന്നെ ഒരേ സമയം വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് ബേസില്‍ പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്; ടൊവിനോ പറയുന്നു
എന്നാല്‍ നായകന്മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍ പോരെ എന്ന കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക