പിഎസ്സി മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗം തായംപൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാലയില്‍ 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരീശീലനം സംഘടിപ്പിക്കുന്നു.
പത്താംക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് മുന്‍ഗണന. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ അപേക്ഷ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടോ ഇ മെയിലായോ ([email protected]) ഒക്ടോബര്‍ നാലിനകം നല്‍കണം. ഫോണ്‍:0497 2700831.
പ്രതികരിക്കാൻ ഇവിടെ എഴുതുക