ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഗളി, ചേലക്കര, കോഴിക്കോട്, നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍ കൊടുങ്ങലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓഫ് ലൈനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡി ഡി സഹിതം(പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) രജിസ്ട്രേഷന് ഫീസായി ബന്ധപ്പെട്ട കോളേജുകളില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക