ഓൺലൈൻ സെമിനാർ നടത്തുന്നു. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്ക് സ്പെഷ്യൽ കോച്ചിംഗ് ആവശ്യം ഉണ്ടോ??? എന്ന വിഷയത്തിനാണ് സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നത്.
ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നൈറ്റ്റിംഗെൽ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. മഹേഷ് കൃഷ്ണവരപു (സീനിയർ ലക്ചറർ (ഐ ഐ ടി, ജെ ഇ ഇ )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവർക്കും അപേക്ഷിക്കാം.
കൂടി വരുന്ന കോച്ചിംഗ് സെന്ററുകൾ നമ്മുടെ കുട്ടികൾക്ക് ആവശ്യമുണ്ടോ എന്നത് നമുക്ക് വഴി മനസിലാക്കാം ഈ സെമിനാർ നമ്മുടെ കുട്ടികൾക്കും മാതാപിതാക്കൾക്കും ഉപകാര പ്രദമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30 ന് വൈകുന്നേരം 4.30 മണി മുതൽ 6.30 മണി വരെയാണ് സെമിനാർ.
വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ 9995014607 (സംഘടക ). വെബ്സൈറ്റ് www.ncdconline.org.
പ്രതികരിക്കാൻ ഇവിടെ എഴുതുക