കോവിഡ് അവലോകന യോഗം ഇന്ന് ചേരും.തീയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ടെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാന്‍ സാധ്യത കുറവാണ്.
കല്യാണത്തിനും, മരണാനന്തര ചടങ്ങുകള്‍ക്കുമുള്ള ആള്‍ക്കാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കും.സ്കൂളുകള്‍ തുറക്കുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ചയാകും.ആദ്യ ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളും യോഗത്തിലുണ്ടായേക്കും.
സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് പോലെ ഒരു തീയതി പ്രഖ്യാപിക്കുന്നത് ആലോചിക്കുന്നുണ്ട്.
ഇളവുകള്‍ നല്കിയ ശേഷമുള്ള സംസ്ഥാനത്തെ സാഹചര്യവും ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക