ആര്യന് ഖാന് പിന്തുണയുമായി സുനില്‍ ഷെട്ടി. ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. യഥാർഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ നിശബ്ദരായി ഇരിക്കണമെന്ന് സുനിൽ ഷെട്ടി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി നടൻ സൽമാൻ ഖാൻ ഷാറൂഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ സൽമാൻ ഖാൻ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം, ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതി അനുവദിച്ച ഒരു ദിവസത്തെ കസ്റ്റഡിയിൽ കൂടുതൽ എൻ സി ബി ആവശ്യപ്പെടില്ല. കോടതിയിൽ ഹാജരാക്കുന്ന മുറയ്ക്ക് ആരുടെ അഭിഭാഷകർ അവർ ജാമ്യപേക്ഷ ഫയൽ ചെയ്യും. ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ എൻസിബി ചുമത്തിയത്. ലഹരിമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താൻ മുംബൈയിലും നവി മുംബൈയിലും എൻസിബിയുടെ റെയ്ഡ് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക